മമ്മൂക്കയെത്തുന്നു വീണ്ടും, ബിലാല്‍ ആയി! | filmibeat Malayalam

2017-11-17 848


Bilal first look: Mammootty plays the role of Bilal John Kurishinkal in the film directed by Amal Neerad.

മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ വരുന്നു. മമ്മൂട്ടി ബിലാലായി വരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമല്‍ നീരദ് തന്നെയാണ്. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റിട്ടിട്ടുണ്ട്. മമ്മൂട്ടി ബിലാലായി വരുന്നു എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അടുത്ത വർഷം സിനിമ റിലീസാകുമെന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാകുന്നത്. എടുത്ത് വളർത്തപ്പെട്ട നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമായിരുന്നു ബിഗ് ബി. ബിലാല്‍ എന്നത് മമ്മൂട്ടി കഥാപാത്രത്തിൻറെ പേരും. ഈ പേര് തന്നെയാണ് ഇപ്പോള്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മമ്മൂട്ടി ആരാധകർ ഏറ്റവും ആഘോഷിച്ച ചിത്രങ്ങളിലൊന്നാണ് ബിഗ് ബി. പോസ്റ്റിനൊപ്പം മമ്മൂട്ടിയുടെ ഒരു തകർപ്പൻ ചിത്രം കൂടി അമല്‍ നീരദ് പങ്കുവെച്ചിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും പോസ്റ്റില്‍ ഇല്ല.